അല്‍പ്പം ശ്രദ്ധിച്ചാല്‍ നല്ല വെണ്ണ പോലെ മൃദുവായ ഇഡ്ഡലി തയ്യാറാക്കാം
തൊട്ടാല്‍ വെണ്ണ പോലെയുള്ള ഇഡ്ഡലി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ഇഡ്ഡലി മാവ് തയ്യാറാക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധവച്ചാല്‍ മാത്രം മതി ഇത്തരത്തിലുള്ള ഇഡ്ഡലി ഉണ്ടാക്കാം. അരിയും ഉഴുന്നും തമ്മിലുള്ള അളവും അവ അരയ്ക്കാന്‍ എടുക്കുന്ന സമയവും ഇഡ്ഡലിമാവ് തയ്യാറാക്കുമ്പോള്‍ കൃത്യമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ദാ ഈ ആനുപാതത്തില്‍ അരിയും ഉഴുന്നുമെടുത്ത് മാവ് തയ്യാറാക്കി നോക്കൂ
ഉഴന്ന് -ഒരു കപ്പ്
അരി - രണ്ട് കപ്പ്
ഉലുവ- രണ്ട് ടീ സ്പൂണ്‍
അരിയും ഉഴുന്നും നാലുമണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക. അധികസമയം കുതിര്‍ത്ത് വയ്ക്കരുത്. ഉഴുന്ന് കഴുകിവാരി ഗ്രൈന്‍ഡറില്‍ അരയ്ക്കാന്‍ ഇടുക. ഉഴുന്ന് അരയ്ക്കുമ്പോള്‍ വെള്ളം അധികമാകാതെ നോക്കണം. ഉഴുന്നി് മുകളിലേക്ക് വെള്ളം വരാന്‍ പാടില്ല. നാല്‍പ്പത് മിനിട്ട് വരെ ഉഴുന്ന് അരഞ്ഞുവരനായി ഇടുക.
അരി കുതിര്‍ത്തത് കഴുകി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇരുപത് മിനിട്ട് അരയ്ക്കാനിടുക. ശേഷം രണ്ട് മാവും വൃത്തിയായ കൈകള്‍ കൊണ്ട് തന്നെ മിക്‌സ് ചെയ്യുക. ഇങ്ങനെ തയ്യാറാക്കിയ ഇഡ്ഡലിമാവ് എട്ട് മണിക്കൂര്‍ നേരത്തേക്ക് മാറ്റി വ്യക്കണം. അതിന് ശേഷം ഉപ്പ് ചേര്‍ത്ത് ഇളക്കുക. ഇഡ്ഡലി തട്ടില്‍ നന്നായി എണ്ണ പുരട്ടി കുഴി നറയാത്തവിധം മാവ് ഒഴിക്കണം. പത്ത് മിനിട്ട് ആവിയില്‍ വേവിച്ചെടുക്കാം. തട്ട് മാറ്റിവച്ച് തണുത്തതിന് ശേഷം പതിയെ ഇളക്കിയെടുക്കുക.